കൊച്ചി: വെളിത്തുനാട് പാടശേഖരത്ത് നിന്ന് കളമശേരിയിലെ കൃഷിയിടങ്ങളിലേക്ക് കടമ്പൻ മൂത്താൻ യാത്ര പുറപ്പെട്ടു. കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി കാർഷികവൃത്തിയുടെ മഹത്വം സമൂഹത്തിലെത്തിക്കാൻ തിരുവനന്തപുരം ഓർഗാനിക് തീയേറ്ററാണ് കടമ്പൻ മൂത്താൻ എന്ന കാർഷിക കലാരൂപം അവതരിപ്പിക്കുന്നത്.
കടമ്പൻ മൂത്താനായി ഡോ. സുധീറും കാക്കാത്തിയായി അഗസ്ത്യാർകൂടം താഴ്‌വരയിലെ കൊമ്പൈ ഉൾവനത്തിലെ മണിയമ്മക്കാണിയും കർഷകനായി ഷെരീഫ് പാങ്ങോടും വേഷമിടുന്നു. എസ്.എൻ. സനത, സിബിൻ, തുളസി, സുഗുണൻ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കുന്നുകര ജംഗ്ഷൻ, തട്ടാംപടി ജംഗ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇന്നലത്തെ യാത്ര സമാപിച്ചു.
ഇന്ന് ആലങ്ങാട്, കടുങ്ങല്ലൂർ, കൊങ്ങോർപ്പിള്ളി ജംഗ്ഷൻ, മുപ്പത്തടം എന്നിവിടങ്ങളിൽ പര്യടനം നടത്തും.