congress-pbvr

പെരുമ്പാവൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുമ്പാവൂർ കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. ഇന്ദിരാഭവനിൽ നിന്നാരംഭിച്ച മാർച്ച് യാത്രി നിവാസിൽ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് ജോയി പൂണേലി, ഡി.സി.സി സെക്രട്ടറി ബേസിൽ പോൾ, യു.ഡി.എഫ് കൺവീനർ പി.കെ മുഹമ്മദ് കുഞ്ഞ്, നേതാക്കളായ കെ.പി വർഗീസ്, പോൾ പാത്തിക്കൽ , സി.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.