maheendra
വെബ് ആൻഡ് ക്രാഫ്റ്റ്സിലെ സ്തുത്യർഹമായ സേവനത്തിന് വിവിധ വകുപ്പ് മേധാവികളായ എം.പി. ശ്രീവേദ് , കെ.ആർ. മിഥുൻ രാജ്, അനൂപ് കെ. ജോസഫ് എന്നിവർക്ക് മഹീന്ദ്ര ഇലക്ട്രിക്ക് കാറുകൾ കൈമാറുന്ന ചടങ്ങിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മന്ത്രി പി .രാജീവിനൊപ്പം

കൊച്ചി: കൊരട്ടി ഇൻഫോപാർക്കിലെ ആഗോള ഡിജിറ്റൽ കമ്പനിയായ വെബ് ആൻഡ് ക്രാഫ്റ്റ്സിന്റെ പതിമൂന്നാം വാർഷികത്തിൽ സേവന മികവിന് മൂന്ന് ജീവനക്കാർക്ക് മഹീന്ദ്ര എക്‌സ്.ഇ.വി 9 ഇ കാർ സമ്മാനിച്ചു. മാർക്കറ്റിംഗ് മേധാവി എം.പി. ശ്രീവേദ്, പി.എച്ച്.പി വിഭാഗം തലവൻ കെ.ആർ. മിഥുൻ രാജ്, ഗ്ലോബൽ സെയിൽസ് ഹെഡ് അനൂപ് കെ. ജോസഫ് എന്നിവർക്കാണ് കാറുകൾ സമ്മാനിച്ചത്. കൊച്ചിയിൽ നടന്ന ബിയോണ്ട് - ടെക്നോളജി ആൻഡ് മാർക്കറ്റിംഗ് സമ്മിറ്റിലാണ് ജീവനക്കാരെ ആദരിച്ചത്. ജീവനക്കാരാണ് കമ്പനിയുടെ ഏറ്റവും വലിയ കരുത്തെന്ന് സി.ഇ.ഒ ജിലു ജോസഫ് പറഞ്ഞു.