കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ തേയിഞ്ചിറ പൊട്ട നവീകരണത്തിന്റെ മറവിൽ ഫണ്ട് ദുർവിനിയോഗം ചെയ്തുവെന്ന് ആരോപിച്ച് എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മറ്റി മാർച്ചും ധർണയും നടത്തി. എൽ.ഡി.എഫ്.മെമ്പർമാർ പഞ്ചായത്ത് കമ്മറ്റിയോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ കുത്തിയിരിപ്പ് സമരവും നടത്തി. ധർണയുടെ ഉദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി കെ.എ.ജോയി നിർവഹിച്ചു. ജിജി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പി.എം.മുഹമ്മദാലി, ബിജു പി.നായർ, ടി.സി.മാത്യു, തോമസ് തോമ്പ്ര, ബിനു പിണ്ടിമന, എ.യു.സിദ്ധിഖ്, ലിസി ജോസഫ്, ലാലി ജോയി, സിജി ആന്റണി എന്നിവർ സംസാരിച്ചു.