കോതമംഗലം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പാമ്പാക്കുട ബ്ലോക്കുകളിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരും അങ്കണവാടി പ്രവർത്തകരുമാണ് പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയാന നോബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ സി.സിന്ധു, ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, ടി.കെ.കുഞ്ഞുമോൻ, പിങ്കി കെ.അഗസ്റ്റ്യൻ, ജിഷ ജോസഫ്, ശാലിനി പ്രഭ, സൗമ്യ ജോസഫ്, ഡോ.അനില, ജീമോൾ തുടങ്ങിയവർ സംസാരിച്ചു.