കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പറവൂരിലെ ഓഫീസിന് നേരെ കഴിഞ്ഞദിവസം ആക്രമണം നടത്തിയ സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് കോൺഗ്രസ് പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം കെപി.സി.സി. അംഗം എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ബാബു, ബാബു ഏലിയാസ്, കെ.ഐ.ജേക്കബ്, എൽദോസ് കീച്ചേരി, പി.എ.എം.ബഷീർ, ജെസി സാജു, ഭാനുമതി രാജു, അനൂപ് ജോർജ്, സൈജന്റ് ചാക്കോ, അനൂപ് കാസിം, പി.എം.നവാസ്, നോബിൾ ജോസഫ്, സീതി മുഹമ്മദ്, ഷൈമോൾ ബേബി, പി.എസ്.എ.കബീർ തുടങ്ങിയവർ പങ്കെടുത്തു.