kudal
കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. അജയ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കുടലിലെ നീർവീക്കത്തിനുള്ള ആധുനിക പരിചരണത്തിന്റെ നൂതന രീതികളും കാഴ്‌ചപ്പാടുകളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനം ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു.

ഇതുസംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയാണ് സംഘാടകർ.

ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. അജയ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ്, സെക്രട്ടറി ജനറൽ ഡോ. വിനീത് അഹൂജ, ഡോ. വന്ദന മിധ, ഡോ. അജിത് സൂദ്, ഫാ. ഡോ. പോൾ കരേടൻ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രകാശ് സക്കറിയാസ് എന്നിവർ സംസാരിച്ചു.