പള്ളുരുത്തി: കൊച്ചി നഗരസഭയുടെ പള്ളുരുത്തി എട്ടാം ഹെൽത്ത് സർക്കിൾ കെട്ടിടം പെയിന്റ് ചെയ്യുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഉത്തർപ്രദേശ് സ്വദേശി വികാസ് (36) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പെയിന്റെ ചെയ്യുന്നതിനിടെ ഏണി തെന്നി സമീപമുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു.

നിലത്തേയ്ക്ക് വീണ വികാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വികാസിന്റെ ബന്ധുക്കൾ പെരുമ്പാവൂരിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ വിവരം അറിയിച്ചതായി വാർഡ് കൗൺസിലർ സോണി ഫ്രാൻസിസ് പറഞ്ഞു. തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.