മട്ടാഞ്ചേരി: കണ്ടെയ്‌നർ,​ ട്രെയിലർ തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി. വ്യവസ്ഥ പ്രകാരം ഓരോ തൊഴിലാളിക്കും 12750 രൂപ ബോണസ് ലഭിക്കും. ചർച്ചയിൽ ട്രക്ക് ഉടമകളെ പ്രതിനിധീകരിച്ച് സി.കെ. സജിമോൻ, ജെ.എച്ച്. ലത്തീഫ്, നാരായണൻ, സി. ഡോൺ, എ. സിബി എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്. ആഷിക്, ചാൾസ് ജോർജ്, എം. ജമാൽ കുഞ്ഞ്, റെജിമോൻ, വി.യു. ഹംസക്കോയ, ഷാജി പുത്തലത്ത്, ബാബു കട്ടപ്പന എന്നിവരും പങ്കെടുത്തു.