1

പള്ളുരുത്തി: കുമ്പളങ്ങിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണങ്കേരി ജോസഫിനെയാണ് (79) കല്ലഞ്ചേരി പ്രദേശത്ത് ഒഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കൾ മുതൽ ജോസഫിനെ കാണാനില്ലായിരുന്നു. ജോസഫിന് ഓർമ്മക്കുറവുള്ളതായി ബന്ധുക്കൾ പറയുന്നു.

വെള്ളി രാവിലെ മുതൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് ജോസഫിനെ പറമ്പിന്റെ മതിലിൽ ചാരിയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് സെന്റ് ജോസഫ് പള്ളിയിൽ നടത്തും. ഭാര്യ : പരേതയായ ചിന്നമ്മ. മക്കൾ: വിൻസി , ഡിമ്ന ,ബെൻഷി , ഷീജ, മരുമക്കൾ: ജോസി,ഡെന്നി ,ആന്റപ്പൻ,ബൈജു.