കൊച്ചി: ചേംബർ ഒഫ് ഫാർമ എന്റർപ്രണേഴ്‌സിന്റെ സംസ്ഥാന കോൺഫറൻസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കോപ്പ് എക്‌സ്പോ 2025 മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിദേശത്ത് നിന്ന് കൂടുതൽ പേരെ മെഡിക്കൽ ടൂറിസം മേഖലയിൽ എത്തിക്കുന്നത് ഔഷധ നിർമ്മാണ വിപണന മേഖലയ്ക്കും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ഫാർമ നിർമ്മാതാക്കളെ ഉൾപ്പെടുത്തി ഫാർമസി മേഖലയിലെ പുതിയ ഉത്പന്നങ്ങൾ, സാങ്കേതിക വിദ്യ, അസംസ്‌കൃത വസ്തുക്കൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രദർശനമാണ് സ്‌കോപ്പ് എക്‌സ്പോ 2025 . കൊച്ചി ബോൾഗട്ടി പാലസിലാണ് പ്രദർശനം.
ബെന്നി ബെഹനാൻ എം.പി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ചേംബർ ഒഫ് ഫാർമ സംസ്ഥാന പ്രസിഡന്റ് കെ.സനൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.ജി. ഗോപകുമാർ, വൈസ് പ്രസിഡന്റ് മനോജ് കെ.പി., സുരേന്ദ്രനാഥ്, മധു ചൂണ്ടൽ, അബ്ദുള്ള റഹ്മാൻ പങ്കെടുത്തു. എറണാകുളം അസിസ്റ്റന്റ് ഡ്രഗ് കൺട്രോർ സന്തോഷ് കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി.