കൊച്ചി: സ്വകാര്യബസിന് മുന്നിൽ ചാടി അജ്ഞാതൻ ജീവനൊടുക്കി. ഇന്നലെ വൈകിട്ട് എറണാകുളം എം.ജി റോഡിൽ രവിപുരത്തിനും ശ്രീകണ്ഠത്ത് റോഡിനുമിടയിലായിരുന്നു സംഭവം.
എറണാകുളം ഭാഗത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോയ ബസിന് മുന്നിലേക്ക് റോഡിന്റെ വശത്ത് കൂടി നടക്കുകയായിരുന്ന ഇയാൾ ചാടുകയായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. തിരിച്ചറിയൽ രേഖകളോ മൊബൈൽഫോണോ കൈവശമുണ്ടായിരുന്നില്ല. അന്യസംസ്ഥാനക്കാരനാണെന്ന് സൂചനയുണ്ട്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.