കൊച്ചി: തോപ്പുംപടി ഫിഷറീസ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ യുവാവ് മരിച്ചു. മത്സ്യബന്ധന തൊഴിലാളിയായ ആലപ്പുഴ അർത്തുങ്കൽ സ്വദേശി പാലത്തിങ്കൽ തൈ വീട്ടിൽ ടിറ്റോയാണ് (36) മരിച്ചത്. ഇന്നലെ വൈകിട്ട് 7.30നായിരുന്നു അപകടം. ഹാർബറിൽ മത്സ്യവുമായി എത്തിയ ഭാരത് സാഗർ ബോട്ടിൽ നിന്നാണ് ഇയാൾ വീണത്. രാത്രി ‌9.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.