കാക്കനാട്: ചെമ്പുമുക്കിൽ മെട്രോസ്റ്റേഷൻ നിർമ്മാണത്തിന് ഡി.പി.ആർ പ്രകാരം അംഗീകരിച്ച സ്ഥലം കൊച്ചി മെട്രോ അധികാരികൾ ഇതുവരെ ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ചും വികസന വിരോധികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ചെമ്പുമുക്ക് മെട്രോസ്റ്റേഷൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 5.30ന് ചെമ്പുമുക്കിൽ ശ്രദ്ധക്ഷണിക്കൽ സദസ് സംഘടിപ്പിക്കുമെന്ന് കൺവീനർ ജെസ് ജോസഫ് പറഞ്ഞു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.