കാക്കനാട്: സ്ത്രീകളാൽ കുടുംബം പുലർത്തുന്ന പന്ത്രണ്ട് കുടുംബങ്ങൾക്ക് കളക്ടറേറ്റിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വില്ലേജ് ഓഫീസർമാർ മുഖേനയാണ് അർഹരായവരെ കണ്ടെത്തിയത്. എ.ഡി.എം വിനോദ്‌രാജ്, ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ. അബ്ബാസ്, റെജീന, സുനിൽ മാത്യു, ഹുസൂർ ശിരസ്തദാർ ജ്യോതി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം.സി. ഷൈല, നിഷാമോൾ, വിജീഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.