കൊച്ചി; സഹോദരൻ അയ്യപ്പന്റെ 137ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സഹോദര സൗധത്തിൽ നടന്ന സഹോദര സൗഹൃദ സദസ് ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് പി.കെ. ഷംസുദീൻ, ജസ്റ്റിസ് കെ.കെ. ദിനേശൻ, ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, പ്രൊഫ. എം. തോമസ് മാത്യു, സ്വാമി ധർമ്മചൈതന്യ, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ മൗലവി, സെബാസ്റ്റ്യൻ പോൾ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, സണ്ണി എം. കപിക്കാട്, എൻ.എം. പിയേഴ്‌സൺ, പി. രാമചന്ദ്രൻ, ഇ.എൻ. നന്ദകുമാർ, എം.വി. ബെന്നി, ഡോ. എസ്. അജയ്ശേഖർ, അജയ് തറയിൽ, സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ സംസാരിച്ചു.