sndp
പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയിൽ കെ.പി. റെജീഷ്, വി.എസ് അച്യുതാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

അങ്കമാലി: പാലിശേരി എസ്.എൻ. ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വി.എസ്. അച്യുതാനന്ദൻ, പ്രൊഫ. എം.കെ സാനു എന്നിവരുടെ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷനായി. വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പ്രഭാഷണം കെ.പി റെജീഷും എം.കെ സാനുമാസ്റ്റർ അനുസ്മരണ പ്രഭാഷണം ടി.പി വേലായുധനും നടത്തി. കെ.വി. അജീഷ്, കെ.ആർ. വിജയൻ, ഷൈല ഷാജി എന്നിവർ സംസാരിച്ചു.