20
ട്വന്റി 20 തൃക്കാക്കര നഗരസഭ പ്രവർത്തക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ട്വന്റി 20 പാർട്ടിയുടെ തൃക്കാക്കര നഗരസഭാ പ്രവർത്തക സമ്മേളനം കമ്മ്യൂണിറ്റി ഹാളിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.ജെ. ജയിംസ് അദ്ധ്യക്ഷനായി. വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭയിലെ എല്ലാ വാർഡുകളിലും മത്സരിക്കാൻ പാർട്ടി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, ജില്ലാ കോ ഓർഡിനേറ്റർമാരായ ഡോ. ടെറി തോമസ്, ലീന സുഭാഷ്, ഭാരവാഹികളായ റാഫി ആലപ്പാട്ട്, വി. ജോജോ എന്നിവർ സംസാരിച്ചു.