congres
രാസലഹരി വ്യാപനത്തിനെതിരെ മഹിളാ കോൺഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച പ്രചാരണറാലി ജില്ല പ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: രാസലഹരി, മയക്ക് മരുന്ന് വ്യാപനത്തിനെതിരെ മഹിളാ കോൺഗ്രസ് അങ്കമാലി, കാലടി ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ലഹരിവിരുദ്ധ സെമിനാറും പ്രചാരണറാലിയും ജില്ലാപ്രസിഡന്റ് സുനില സിബി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷയായി. കാലടി ബ്ലോക്ക് പ്രസിഡന്റ് ബിജി സാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, നഗരസഭാ ഉപാദ്ധ്യക്ഷ സിനി മനോജ്, ലിസി പോളി, റീത്തപോൾ, ഷൈനി ജോർജ്, മേരി വർഗീസ്, മീര അവറാച്ചൻ, ലിസ തോമസ്, സിജിപോൾ, ജെസ്റ്റി ദേവസിക്കുട്ടി, ലേഖ വത്സലൻ, ജിൻസി സണ്ണി, ലിംസി ബിജു എന്നിവർ പ്രസംഗിച്ചു.