തൃപ്പൂണിത്തുറ: സ്ട്രോബെറിപ്പഴത്തിന്റെയും വിവിധതരം പഴ്സുകളുടെയും രൂപത്തിലും ഭംഗിയിലുമുള്ള തുണിസഞ്ചികൾ വ്യാപകമായി പ്രചരിപ്പിക്കാനും പ്ലാസ്റ്റിക് കൂടുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി തുരുത്തിക്കര സയൻസ് സെന്ററും സുസ്ഥിര ഫൗണ്ടഷനും എഡ്രാക് ആമ്പല്ലൂർ മേഖലയിലെ റെസിഡന്റ്സ് അസോസിയേഷൻ വനിതാവേദിയും സംയുക്തമായി തുണിസഞ്ചി നിർമ്മാണത്തിൽ പരിശീലനം നടത്തി. ഉപയോഗശൂന്യമായ സാരികളും മറ്റ് തുണികളും ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ചെലവിലാണ് തുണിസഞ്ചി നിർമ്മാണം. ഓണക്കാലത്തു പരമാവധി പ്രചരിപ്പിക്കാനാണ് ലക്ഷ്യം.
പരിശീലനം സയൻസ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. സയൻസ് സെന്റർ ചെയർപേഴ്സൺ കെ.കെ. ശ്രീധരൻ അദ്ധ്യക്ഷനായി. സുമി ഷിബു, ജലജ റെജി, എ.ഡി. യമുന, ആഗ്നസ് മറിയ,കെ.എസ്. ലാലി, കെ.എ. മുകുന്ദൻ, കെ.കെ. ജോർജ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് രജിത അമൽ , വിദ്യ എ.എ, ടെസി ജോർജ് എന്നിവർ നേതൃത്വ നൽകി.