കോതമംഗലം: ഊന്നുകൽ സഹകരണ ബാങ്കിൽ ഇരുപത് കിലോവാട്ട് ശേഷിയുള്ള ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് സ്ഥാപിച്ചു. ബാങ്കിന്റെ ആവശ്യംകഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് കൈമാറും. പദ്ധതി ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തോമസ് പോൾ, ടി.എച്ച്. നൗഷാദ്, ഷിബു പടപ്പറമ്പത്ത്, കെ.സുനിൽ, കെ.ഇ. ജോയി, പി.എം. ശിവൻ, ഷാന്റി കുര്യൻ, യാസർ മുഹമ്മദ്, വി.സി. മാത്തച്ചൻ, ജോസഫ് ജോർജ്, കെ.ഡി. അഭിലാഷ്, പി.എം. ഹൈദ്രോസ്, ലിസി ജോയി, സോണിയ കിഷോർ, ബിന്ദു ജോബി, സെക്രട്ടറി കെ.കെ.ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.