കുമ്പളങ്ങി: സർക്കാർ ഉത്തരവ് മറികടന്ന് ഉദ്യോഗസ്ഥർ ചെറുകിട വ്യാപാരികളുടെ കടയിൽ കയറി ബുദ്ധിമുട്ടിക്കുകയാണെന്നും ഇതിനെതിരെ കടകൾ അടച്ചിട്ട് പ്രക്ഷോഭത്തിനിറങ്ങുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പളങ്ങിയൂണിറ്റ് പ്രസിഡന്റ് കെ.വി. തമ്പി പറഞ്ഞു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്ത് 10000 മുതൽ 25000 രൂപവരെ പിഴ ഈടാക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ് ഉത്പാദിപ്പിക്കുന്ന വ്യവസായ ശാലകളിലോ മൊത്തവ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്തുന്നില്ല. അതിനുപകരം പാവപ്പെട്ട ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ കയറി ഓണക്കാലത്ത് മനപ്പൂർവം ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.