കൊച്ചി: മൂവാറ്റുപുഴ പുതിയ പാലത്തിന് സമീപം കച്ചേരിത്താഴത്ത് പൊതുമരാമത്ത് റോഡിൽ രൂപപ്പെട്ട കുഴി അടിയന്തരമായി മൂടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടു. പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ നെഹ്റു പാർക്ക് വരെ 1.3 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എക്‌സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കുഴിയിൽ ചാടി സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട സാഹചര്യം വിലയിരുത്തി സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ കമ്മിഷൻ ഒക്ടോബർ 22ന് രാവിലെ 10ന്
നടത്തുന്ന സിറ്റിംഗിൽ എക്‌സി. എൻജിനിയർ ഹാജരായി വസ്തുതകൾ രേഖാമൂലം നൽകണം.