photo
സഹോദരന്‍ അയ്യപ്പൻ ജന്മദിനാഘോഷം ചെറായി സഹോദരൻ ജന്മഗൃഹത്തിൽ പ്രൊഫ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സോദരത്വേന വാഴുന്ന മാതൃക നാട്ടിലുണ്ടാകണമെന്ന ശ്രീനാരായണ ഗുരുദർശനം പ്രാവർത്തികമാക്കാൻ യത്‌നിച്ച മഹാനാണ് സഹോദരൻ അയ്യപ്പനെന്ന് പ്രൊഫ. എം.എം. നാരായണൻ പറഞ്ഞു. സഹോദരൻ അയ്യപ്പന്റെ 136-ാം ജന്മദിനാഘോഷം ചെറായി സഹോദരൻ ജന്മഗൃഹത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹോദരൻ സ്മാരകം ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷനായി. ഈ വർഷത്തെ സഹോദരൻ സാഹിത്യ പുരസ്‌കാരം ഷിജു സാം വർഗീസിന് സമ്മാനിച്ചു. ഡോ. പൂർണിമ നാരായണൻ, പൂയ്യപ്പിള്ളി തങ്കപ്പൻ, ഡോ. കെ.കെ. ജോഷി, എൻ.എസ്. സൂരജ്, ഡോ. എം.എസ്. മുരളി, ഷിജു സാം വർഗീസ് എന്നിവർ സംസാരിച്ചു.