വൈപ്പിൻ: ഞാറക്കൽ പി.ജെ. ചെറിയാൻ ലൈബ്രറിയും വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷനും ചേർന്ന് നടത്തിയ രവീന്ദ്രനാഥ ടാഗോർ സ്മരണയും സാന്ത്വന പെൻഷൻ വിതരണവും സിനിമാതാരം പൗളി വത്സൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾമുറ്റം താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന പരിപാടിയിൽ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, മജീദ് എടവനക്കാട്, ഞാറക്കൽ ശ്രീനി, എം.കെ. ദേവരാജൻ, കെ.എസ്. രാധാകൃഷ്ണൻ, എം.എ. ബാലചന്ദ്രൻ, തോമസ് പീറ്റർ, എം.സി. ജോസി എന്നിവർ സംസാരിച്ചു.