വൈപ്പിൻ: നായരമ്പലം ഗ്രാമ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം റോഡുകളും കുണ്ടുംകുഴിയുമായി സഞ്ചാരയോഗ്യമല്ലാതായതിന് പരിഹാരം ആവശ്യപ്പെട്ട് 3000 പേർ ഒപ്പിട്ട ഭീമഹർജി പഞ്ചായത്ത് പ്രസിഡന്റ് നീതു വിനോദിന് നൽകി. വാടേൽ കെ.എൽ.സി.എയുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടത്തി കൈമാറിയത്. കെ.എൽ.സി.എ പ്രസിഡന്റ് ജോൺസൺ ചാലവീട്ടിൽ, കേന്ദ്ര സമിതി ജനറൽ സെക്രട്ടറി പി.ആർ. അലോഷ്യസ്, ബിജു മനക്കിൽ, ആന്റണി പനക്കൽ, സാബു കരിക്കശേരി, ലീന വർഗീസ്, തോമസ് ചാലവീട്ടിൽ, സിന്ധു മുല്ലശേരി, ലില്ലി ചെറിയ കാട്ടേത്ത് തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.