u
കുടുംബശ്രീ വാർഷികം അഡ്വ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: പഞ്ചായത്ത് ഒമ്പതാംവാർഡിലെ കുടുംബശ്രീ വാർഷികവും ഓണാഘോഷവും വിദ്യാഭ്യാസ പുരസ്കാര വിതരണവും എരുവേലിയിൽ നടന്നു. വാർഷികം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാരവും സിനിമാതാരം ഗിന്നസ് പക്രു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്. ലൈജു ജനകൻ, പുഷ്പാ പ്രദീപ്, ഷിൽജി രവി, പി.വി. പൗലോസ്, പ്രകാശൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു.