വൈപ്പിൻ: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ റോഡുകളുടെ ഉദ്ഘാടനം നടത്തി. നാലാം വാർഡിൽ എം.എൽ.എ. ആസ്തി വികസന ഫണ്ടും ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ച് നിർമ്മിച്ച കെ.സി. എബ്രഹാം മാസ്റ്റർ റോഡ് കെ.എൻ .ഉണ്ണികൃഷ്ണൻ എം.എൽ.എയും ദേവി അക്കാഡമി റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമനും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എം.പി. രാധാകൃഷ്ണൻ, ഷൈബി ഗോപാലകൃഷ്ണൻ, ലിജി തദേവൂസ്, ബ്ലോക്ക് സെക്രട്ടറി ലോറൻസ് അന്റോണിയ അൽമേഡ, എൻജിനിയർ ഷിബു എന്നിവർ പ്രസംഗിച്ചു.