കാലടി: വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗണേശോത്സവം നാളെ രാവിലെ കാലടി ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയോടുകൂടി ആരംഭം കുറിക്കും. സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തും. വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡ് പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും.