കാലടി: മാനവ സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിത ദർശനമായിരുന്നു എം. കെ. സാനുവിന്റേതെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് പറഞ്ഞു. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിൽ റോബർട്ട് ഓവൻ ലൈബ്രറി സംഘടിപ്പിച്ച സാനുമാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷനായി. കാലടി ശ്രീശങ്കരാ കോളേജ് മലയാള വിഭാഗം മുൻമേധാവി ഡോ. പി. കെ. ബീലാകുമാരി, ഗ്രന്ഥശാലാ പ്രവർത്തകൻ കാലടി എസ്. മുരളീധരൻ, ബാങ്ക് ഡയറക്ടർ അഡ്വ. എം വി പ്രദീപ്, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവർ സംസാരിച്ചു.