robobin
ആദ്യ റോബോബിൻ മാലിന്യ സംസ്കരണ ബൂത്ത് ആലുവായിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സ്ഥാപിച്ച റോബോട്ടിക് സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ രാജ്യത്തെ ആദ്യ റോബോബിൻ മാലിന്യ സംസ്കരണ ബൂത്ത് ആലുവയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ വി.എസ്. രാജീവ്, ഡെപ്യൂട്ടി ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.പി. സൈമൺ, ലത്തീഫ് പൂഴിത്തറ, മിനി ബൈജു, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, പ്രതിപക്ഷ നേതാവ് ഗയിൽസ് ദേവസി പയ്യപ്പിള്ളി, എൻ. ശ്രീകാന്ത്, റോബോബിൻ ഫൗണ്ടർ ചെയർമാൻ ഷിബു വിജയവേദം,​ മുനിസിപ്പൽ സെക്രട്ടറി പി.ജെ. ജെസിത എന്നിവർ സംസാരിച്ചു.

പ്രതിദിനം ഒരു ടൺ ജൈവമാലിന്യം ഇവിടെ സംസ്കരിക്കാം. നഗരവാസികൾക്ക് കിലോഗ്രാമിന് ഏഴ് രൂപ നിരക്കിൽ മാലിന്യങ്ങൾ ഈ ബൂത്തിൽ കൈമാറാം. മുനിസിപ്പൽ ടൗൺഹാളിന് മുന്നിലെ ഗാന്ധിസ്ക്വയറിനോട് ചേർന്നാണ് ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. തോട്ടക്കാട്ടുകരയിലും സ്വകാര്യ ബസ് സ്റ്റാൻഡിലും ബൂത്തുകൾ സ്ഥാപിക്കും. കൂടാതെ ഡയപ്പർ, നാപ്‌കിൻ തുടങ്ങിയവയും ശേഖരിക്കും.