കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഹാപ്പിനെസ് പാർക്ക് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി പൗലോസ്, ശ്രീരേഖ അജിത്, സെക്രട്ടറി ഷിബു പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ബാബു, വിഷ്ണു വിജയൻ, സി.ജി. നിഷാദ്, അജിത ഉണ്ണിക്കൃഷ്ണൻ, ഉഷ വേണുഗോപാൽ എന്നിവർ സംസാരിച്ചു.