mla
വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളെ അനുമോദിക്കുന്ന സമ്മേളനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: കുന്നത്തുനാട്ടിൽ എം.എൽ.എയുടെ വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി. സിനിമാതാരം ബിബിൻ ജോർജ്, സിന്തൈ​റ്റ് എം.ഡി അജു ജേക്കബ് എന്നിവർ മുഖ്യാതിഥികളായി.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്, ഗോപാൽ ഡിയോ, സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഉമ മഹേശ്വരി, എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്‌കൂൾ പ്രിൻസിപ്പൽ മായ ആർ. കൃഷ്ണൻ, ഹെഡ്മിസ്ട്രസ് കെ.കെ. സിന്ധു, പി.ടി.എ പ്രസിഡന്റ് എൻ.വി. വാസു, പുത്തൻകുരിശ് എം.ജി.എം സ്കൂൾ മാനേജർ സജി കെ. ഏലിയാസ്, എം.കെ. മനോജ്, കെ.കെ. ഏലിയാസ്, കെ.പി. ഏലിയാസ്, ജോർജ് ഇടപ്പരത്തി, റെജി ഇല്ലിക്കപറമ്പിൽ എന്നിവർ സംസാരിച്ചു.