മുളന്തുരുത്തി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആധുനിക രീതിയിൽ നവീകരിച്ച മുളന്തുരുത്തി ബ്രാഞ്ച് ഓഫീസ് ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ അദ്ധ്യക്ഷനായി. പീപ്പിൾസ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിക്ഷേപം സ്വീകരിച്ചു.
എം.എൻ. കിഷോർ, യു.കെ. രേണുക, പി. ജയകുമാർ, മെറിൻ എൽസ ജോർജ്, പി.വി. ചന്ദ്രബോസ്, ഷാജൻ ആന്റണി, ലിജോ ജോർജ്, സന്ധ്യ ആർ. മേനോൻ, പി.എസ്. സിജു എന്നിവർ സംസാരിച്ചു.