മരട്: 1522-ാം നമ്പർ മരട് തുരുത്തി ശാഖയിലെ കെ.കെ. വിശ്വനാഥൻ മേഖല കുടുംബയൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാർട്ടിൻപുരം ചർച്ച് ഹാളിൽ ശാഖ പ്രസിഡന്റ് ടി.വി. സഹദേവൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് കൺവീനർ മനോജ് കൊടക്കൻ അദ്ധ്യക്ഷനാകും. യൂണിറ്റ് ട്രഷറർ എസ്. ജയറാം റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും ക്ഷേത്രം മേൽശാന്തി പ്രമോദ് അനുഗ്രഹ പ്രഭാഷണവും നടത്തും. ശാഖാ സെക്രട്ടറി ടി.എസ്. അനിൽകുമാർ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകും. മുതിർന്നവരെ ആദരിക്കും. യൂണിറ്റ് ജോയിന്റ് കൺവീനർ സന്തോഷ് പഴുക്കാൻചിറ സംസാരിക്കും.