പെരുമ്പാവൂർ: ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ സംഘടിപ്പിച്ച ബിരുദദാന അനുമോദന പരിപാടി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. കെ.എം. സുധാകരൻ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ കെ.പി. രശ്മി, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. മനുശങ്കർ എന്നിവർ സംസാരിച്ചു. സർവകലാശാല തലത്തിൽ റാങ്ക് നേടിയ വിദ്യാർഥികൾക്കുള്ള ആദരം, ഉന്നത വിജയം നേടിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ ഉണ്ടായിരുന്നു.