മരട്: കാട്ടിത്തറ റോഡ് പൗരസമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.കൗൺസിലർ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആർ.എസ്. നായർ അദ്ധ്യക്ഷനായി. സുശീല ഗോപിനാഥ്, ടി.കെ. മാധവൻ, കെ. കൃഷ്ണൻകുട്ടി,ജോൺ എബ്രഹാം എന്നിവർ സംസാരിച്ചു.