പെരുമ്പാവൂർ: കിഴക്കമ്പലം പഞ്ചായത്ത് ചൂരക്കോട് എട്ടാം വാർഡിൽ നെൽവയൽ അനധികൃതമായി മാറ്റംവരുത്തി നിർമ്മാണപ്രവൃത്തി നടത്തിയത് പൂർവസ്ഥിതിയിലാക്കാൻ മൂവാറ്റുപുഴ ആർ.ഡി.ഒ ഉത്തരവിട്ടു. ഫയൽ ജില്ലാ കളക്ടർക്ക് കൈമാറി. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 13-ാം വകുപ്പ് പ്രകാരമാണ് നടപടി. ചൂരക്കോട് നെടിയാൻ വീട്ടിൽ റെജി മത്തായിയുടെ 70 സെന്റ് നിലമാണ് മാറ്റം വരുത്തി കെട്ടിട നിർമ്മാണത്തിന് തറ നിർമ്മിച്ചത്. ഇതുമൂലം 20 ഏക്കറോളം വരുന്ന ചൂരക്കോട് പാടശേഖരത്തിലെ നെൽകൃഷി തടസപ്പെട്ടതായി കർഷകർ പരാതിപ്പെട്ടിരുന്നു.