പെരുമ്പാവൂർ: ശാലേം -തോട്ടാപ്പാടംപടി റോഡ് ചുണ്ടമല ക്രോസ് ചെയ്യുന്ന ഒരു കിലോമീറ്റർ ദൂരംകൂടി കട്ടവിരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെങ്ങാല പഞ്ചായത്ത് 23-ാം വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 2016ൽ നടത്തിയ റോഡ് ടാറിംഗ് നിർമ്മാണത്തിലെ അപാകത മൂലം പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായിരുന്നു. ഇത് സംബന്ധിച്ച് പരാതികളും കേസുകളും ഉണ്ടായി. ശാലേം മുതൽ ചുണ്ടമല കരിയിലക്കുളം വരെയുള്ള ഭാഗം ആർ.സി വർക്കിൽ രണ്ട്ഘട്ടമായി 1.25 കോടി രൂപ മുടക്കിയാണ് ഗതാഗത യോഗ്യമാക്കിയത്.