പെരുമ്പാവൂർ: വെങ്ങോലയിൽ അസാം സ്വദേശിക്ക് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് 15.4ഗ്രാം ഹെറോയിൻ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘവും വീട്ടുടമയും എത്തിയപ്പോൾ താമസക്കാരനായ അസാം നാഗോൺ ജില്ലയിലെ കന്തുരിമാലി സ്വദേശി അബ്ദുൾ കരീം മകൻ സഫീക്കുൽ ഇസ്ലാം (42) പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിനും മൂന്ന് മൊബൈൽ ഫോണും 2400 രൂപയും കണ്ടെത്തിയത്. എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പി.ഒ ഗ്രേഡ് ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഷിവിൻ, എബിൻ, ഡബ്ല്യു.സി.ഇ ഒ. ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.