പെരുമ്പാവൂർ: ഓണം സ്പെഷ്യൻ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ഒരു ഗ്രാം ഹെറോയിനുമായി അസാം സ്വദേശി പിടിയിലായി. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിന് സമീപത്ത് നിന്നാണ് നാഗോൺ ജില്ലയിലെ ബട്ട ദ്രാബാ സ്വദേശിയായ നിറാജമൾ ഹക്കി മകൻ സദ്ദാം ഹുസൈനെ (21)പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തി പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫീസർമാരായ എ. ജിഷ്ണു, വിഷ്ണു എസ്. ബാബു എന്നിവർ പങ്കെടുത്തു.