പെരുമ്പാവൂർ: റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ഐ.ജിയുടെ നിർദ്ദേശ പ്രകാരം ടൗണിലെ പ്രൈവറ്റ് ബസുകളിലെ ഡ്രൈവർമാർക്ക് പെരുമ്പാവൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. യാത്രക്കാരെ കൃത്യമായി കയറ്റിക്കൊണ്ട് പോകുക ഡോറുകൾ അടക്കുക, വാഹനങ്ങളെ ശ്രദ്ധിച്ചു മറികടക്കുക തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ച് ട്രാഫിക് എസ്.എച്ച്.ഒ പി.ബി. സാലു ക്ലാസെടുത്തു. ഗ്രേഡ് എസ്.ഐ ബി. രജിഷ്, എ.എസ്.ഐ ടി.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു. ക്ലാസുകൾ 26 വരെ ഉണ്ടാകും.