പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വട്ടക്കാട്ടുപടി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജയന്തി ദിനമായ സെപ്തംബർ 7ന് രാവിലെ 8ന് ഗുരുപൂജയും ഭണ്ഡാര സമർപ്പണവും തുടർന്ന് കായിക മത്സരങ്ങളും ഉച്ചഭക്ഷണത്തിന് ശേഷം കലാമത്സരങ്ങളും നടക്കും. വൈകിട്ട് 4 മണിക്ക് പെരുമ്പാവൂർ മേഖലയിലെ വിവിധ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന വർണാഭമായ ജയന്തി ഘോഷയാത്ര പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും.

വൈകിട്ട് 8.30ന് ശാഖാപ്രാർത്ഥനാ ഹാളിൽ ജയന്തി സമ്മേളനം യൂത്ത്മൂവ്മെന്റ് കുന്നത്തുനാട് യൂണിയൻ പ്രസിഡന്റ് അഡ്വ. ആനന്ദ് ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശ്രീദേവി ജയൻ അദ്ധ്യക്ഷയാകും. ശാഖാ സെക്രട്ടറി അജയൻ പട്ടുകൂടി, വൈസ് പ്രസിഡന്റ് കെ.കെ. ലാലു,​ യൂണിയൻ കമ്മിറ്റി മെമ്പർ വി.എ. സതീഷ്, ശ്രീനാരായണ പ്രാർത്ഥനാ കുടുംബയോഗം കൺവീനർ ബിന്ദു ലാലു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്യാം ശശികുമാർ, ബാല ജനയോഗം സെക്രട്ടറി കാർത്തികേയൻ പ്രസാദ് എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾക്ക് ശേഷം കലാ-കായിക മത്സര വിജയികൾക്കുള സമ്മാനദാനം നടക്കും.