മൂവാറ്റുപുഴ: നിർമ്മല കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും പാലക്കുഴ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാജിക്സ് എൻ.ജി.ഒയുമായി സഹകരിച്ച് പാലക്കുഴ ഗവ. മോഡൽ ഹൈസ്‌കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് അദ്ധ്യക്ഷനായി. 250 പേർ ക്യാമ്പിൽ പങ്കെടുത്തു. ഡോ. പ്രവീൺ ജി. പൈ, അഡ്വ. സുജ തോമസ്, ഡോ. ജീന ഷെല്ലി, വിദ്യാർത്ഥികളായ ബെറ്റി മോൾ സാബു, അലാന്റ സജി, അബിയ അസിസ്, എസ്. ആദിത്യ, അർച്ചന അച്യുതൻ, ആൽവിൻ ജോ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.