rajagiri
സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ഫുട്ബാൾ ടൂർണമെന്റ് അണ്ടർ-19 വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ എളമക്കര ഭവൻസ് വിദ്യാ മന്ദിർ ടീം

കളമശ്ശേരി: സി.ബി.എസ്.ഇ ക്ലസ്റ്റർ 11 ഫുട്ബാൾ ടൂർണമെന്റ് കളമശേരി രാജഗിരി പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. സമാപന ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ അദ്ധ്യക്ഷനായി. ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ ജോപോൾ അഞ്ചേരി വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിൻസിപ്പൽ റൂബി ആന്റണി, സി.ബി.എസ്.ഇ നിരീക്ഷകൻ പി.വി. അഭിജിത്, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഷാജി ജോസഫ് എന്നിവർ പങ്കെടുത്തു.

5 ദിവസം നീണ്ടുനിന്ന മത്സരത്തിൽ അണ്ടർ 14 വിഭാഗത്തിൽ വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ കിരീടം നേടി. രണ്ടാം സ്ഥാനം കണ്ണൻ കുളങ്ങര ചിന്മയ വിദ്യാലയം കരസ്ഥമാക്കി. അണ്ടർ 17 വിഭാഗത്തിൽ ആലങ്ങാട് ജമാഅത് പബ്ലിക് സ്കൂൾ ചാമ്പ്യനായി. കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിന് രണ്ടാം സ്ഥാനം. അണ്ടർ 19 വിഭാഗത്തിൽ ഭവൻസ് വിദ്യാമന്ദിർ എളമക്കര ജേതാക്കളായി. രണ്ടാം സ്ഥാനം കൊല്ലം കരുനാഗപ്പള്ളി സ്ട്രാറ്റ് ഫോർട്ട് പബ്ലിക് സ്കൂൾ നേടി.