ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപത്ത് റോഡിൽ കാൽനട യാത്രക്കാരിയായ നേഴ്സിന്റെ അര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു. രാജഗിരി ആശുപത്രിയിലെ നേഴ്സ് മരിയ സെബാസ്റ്റ്യന്റെ മാലയുമായാണ് കള്ളൻ കടന്നത്. ആലുവ പെരുമ്പാവൂർ റോഡിൽ രാജഗിരി ഉണ്ണിമഠത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു മോഷണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. സ്കൂട്ടർ മറ്റൊരിടത്ത് പാർക്ക് ചെയ്ത മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത ശേഷം ഓടിക്കളഞ്ഞു. തുടർന്ന് സ്കൂട്ടറുമായി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വിവിധ സിസി ടിവി ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എടത്തല പൊലീസ് കേസെടുത്തു.