ഏലൂർ: ടി.സി.സി. കമ്പനി ജീവനക്കാരൻ കൊങ്ങോർപ്പിള്ളി പഴമ്പിള്ളി വീട്ടിൽ ബിജു പി. ജി (58) ഇന്നലെ ഉച്ചയ്ക്ക് ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു.
ഉച്ചക്ക് 1.45ന് കുഴഞ്ഞു വീണ ബിജുവിനെ ഉടനെ മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ. ഗോഡ്സൺ ബസുടമ കൂടിയായിരുന്നു.