an

കാലടി: മുൻ കേരള നിയമസഭ സ്പീക്കറും അങ്കമാലി മുൻ എം.എൽ.എയുമായ എ. പി. കുര്യന്റെ സ്മാരണാർത്ഥം കാലടി ഗവ. എൽ.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യമ്പ് സംഘടിപ്പിച്ചു. മുൻമന്ത്രി എസ്.ശർമ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എ.പി. കുര്യൻ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ.കെ.കെ ഷിബു അദ്ധ്യക്ഷനായി. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, അസ്ഥി രോഗം, നേത്രരോഗം, കേൾവി പരിശോധന, രക്തസമ്മർദ്ധപരിശോധന, ഫിസിയോതെറാപ്പി മുതലായ വിഭാഗങ്ങളിൽ പരിശോധന നടന്നു. നിർദ്ധനരായ നേത്ര രോഗികൾക്ക് സൗജന്യ കണ്ണടയും തിമിര ശസ്ത്രക്രിയയും ശുപാർശ ചെയ്തു. എല്ലാ വിഭാഗത്തിലും വിദദ്ധരായ 50 ഓളം ഡോക്ടർമാരും നേഴ്സുമാരും ക്യാമ്പിന് നേതൃത്വം നൽകി. ട്രസ്റ്റ് സെക്രട്ടറി ജീമോൻ കുര്യൻ പ്രവർത്തന പരിപാടി വിശദീകരിച്ചു. കെ.എ. ചാക്കോച്ചൻ, അഡ്വ. കെ. തുളസി, കെ.പി. റജീഷ്, എം. ടി . വർഗീസ്, പി.എൻ. അനിൽകുമാർ, ബേബി കാക്കശ്ശേരി, ഷൈജൻ തോട്ടപ്പള്ളി, എം.കെ. സഫിയ എന്നിവർ സംസാരിച്ചു.