jp
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട് : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള തൊഴിലുറപ്പ് ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിന്റെ അംഗത്വ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഹാളിൽ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്. രാജേന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ. ജയകുമാർ, സി.എൻ. ഫ്രാൻസിസ്, പി.എച്ച്. ഷൈൻ എന്നിവർ പ്രസംഗിച്ചു.