pn

കാലടി: നാടൻ പാട്ടു കലാസംഘമായ കാഞ്ഞൂർ നാട്ടുപൊലിമയുടെ 22-മത് വാർഷികാഘോഷം തിമിർപ്പ് 2025 കാഞ്ഞൂർ എസ്.എൻ .ഡി .പി ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മുതിർന്ന നാടൻപാട്ട് കലാകാരൻ സി. ജെ. കുട്ടപ്പൻ മുഖ്യാതിഥിയായി. ഗരുഡൻ പറവ കലാകാരൻ പ്രദീപൻ എം.കെ,​ ഗിരീഷ് ആബ്ര,​ നടി ആര്യ സലിം എന്നിവർക്ക് വിവിധ പുരസ്കാരങ്ങൾ നൽകി.​ ഷൈൻ വെങ്കിടങ്ങ്, ഹിമാ ഷിൻജോ, രവീന്ദ്രൻ മുപ്പത്തടം, സുനിൽ വള്ളോന്നി, സജീവ് വയലി, ബിന്ദു ചേലക്കര, രജീഷ് മുളവുകാട്, ഷിഹാബ് പറേലി, ഗോപി പി.വി, ശശി വാളൂർ, ഗിരിജ ശശി എന്നിവരെ ആദരിച്ചു. പ്രശാന്ത് പങ്കൻ, ബിജു കൂട്ടം, ബിബിൻ പൊലിക, രാജി വി. ബി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.പി . റെജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, വാർഡ് മെമ്പർ, ചന്ദ്രവതി രാജൻ എന്നിവർ സംസാരിച്ചു. ലൈജു ഈട്ടുങ്ങപടി, പ്രശാന്ത് പങ്കൻ, ആഷിക് അനിൽകുമാർ, ജി.കെ.മണി എന്നിവർ നേതൃത്വം നൽകി.